കേരളത്തിൽ സ്കേറ്റിംങ്ങ് അക്കാദമിയ്ക്കായി സ്‌കേറ്റിംങ് നടത്തി മുഖ്യമന്ത്രിയെക്കാണാൻ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ച 18 – കാരന് സ്വീകരണം നൽകി അജാനൂർ ലയൺസ് ക്ലബ്ബ്.
ഉപജീവനത്തിന്നായി കോഴിക്കോട് കടപ്പുറത്ത് കടലവിൽപ്പന നടത്തുകയും അതോടൊപ്പം ഐ.ടി. ഐ പഠനവും നടത്തുന്ന വടകര സ്വദേശിയായ മധുവാണ് സാഹസിക യാത്രയായി തിരുവനന്തപുരത്തേക്ക് തിരിച്ചത്. യാത്രാച്ചിലവിനുള്ള പണം അമ്മയാണത്രെ നൽകിയത്. വ്യാഴാഴ്ച കാസർഗോഡ് വെച്ച് ജില്ലാ കലക്ടർ ഡി.സജിത് ബാബുവാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
കാഞ്ഞങ്ങാട്ടെത്തിയ മധുവിന് ഭക്ഷണവും താമസ സൗകര്യവും പണവും നൽകി യാത്രയയച്ചത് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അഷറഫ് എം.ബി മൂസ, സോൺ ചെയർമാൻ വി.വേണുഗോപാൽ,സെക്രട്ടറി കെ.വി. സുനിൽ രാജ്, ട്രഷറർ ഹസ്സൻ യാഫ, സമീർ ഡിസൈൻ, സി.എം.കുഞ്ഞബ്ദുള്ള, സി.പി. സുബൈർ, മുകുന്ദ് പ്രഭു, അൻവർ സാദത്ത്, കാവു അറഫ, ഹക്കീം ചിത്താരി, രാജേന്ദ്രനാഥ് എന്നിവരാണ്.