ആരാമ്പ്രം; ആരാമ്പ്രം ഗവ: സ്കൂള്‍ ഫുട്ബോള്‍ പ്രീമിയം ലീഗിന് ആരാമ്പ്രം മിനി സ്റ്റേഡിയത്തില്‍ ആവേശകരമായ സമീപനം
അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ മുഴുവന്‍ ഡി വിഷനുകളെയും പ്രതിനിധീകരിച്ച് വിവിധ ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുത്തു. ഭാവി താരങ്ങളെ കണ്ടെത്തി പ്രോല്‍സാഹനം നല്കാന് ഉദ്ദേശിച്ചാണ് ഫുട്ബോള്‍ ലീഗ് സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീര്‍, വൈസ് പ്രസിഡണ്ട് എ.കെ.ജാഫര്‍, കണ്‍വീനര്‍ പി.ജയപ്രകാശ്, സീനിയര്‍ അസിസ്റ്റന്റ് പി.കെ.സജീവന്, സ്റ്റാഫ് സെക്രട്ടറി കെ.അബ്ദുല്‍ ശുക്കൂര്‍, എസ്.ആര്.ജി.കണ്‍വീനര്‍ കെ.ജി.ഷീജ, പി.ടി.എ. അംഗം അന്വര്ചക്കാലക്കല്, വാഴയില്‍ ലത്തീഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആരാമ്പ്രം സ്കൂള്‍ എഫ്. പി. എല്‍ ആവേശമായി

