Local

പരിസ്ഥിതിയെ കുറിച്ചു പഠിച്ചും നാട്ടുകാഴ്ചകള്‍ കണ്ടും വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി പഠനയാത്ര


മാവൂര്‍ :നാട്ടുവിശേഷങ്ങള്‍ കണ്ടറിയാനും പരിസ്ഥിതിയെ കുറിച്ച് പഠിക്കാനും വിദ്യാര്‍ഥികള്‍ നടത്തിയ പഠനയാത്ര വേറിട്ടനുഭവമായി മാറി. അരീക്കോട് വെസ്റ്റ് ജി എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നാണ് പരിസ്ഥിതി പഠനയാത്ര നടത്തിയത്.. ചെറുവാടിയിലെ പുഞ്ചകൃഷിപ്പാടത്ത് ഇറങ്ങി കൃഷിരീതികളും വിത്തിനങ്ങളും ട്രാക്ടറും നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളും കണ്ടു മനസ്സിലാക്കിയ വിദ്യാര്‍ത്ഥികള്‍ മാവൂര്‍ എളമരം കടവില്‍ ബോട്ട് സര്‍വീസും നടത്തി.

തുടര്‍ന്ന് മാവൂരിലെ പക്ഷി സാങ്കേതമായ നീര്‍തടത്തില്‍ എത്തിയ കുട്ടികള്‍ തെങ്ങിലകടവ്. കണ്ണി പറമ്പ് പള്ളിയോള്‍ പക്ഷിസങ്കേതങ്ങള്‍ ചുറ്റി സഞ്ചരിച്ചു ദേശാടന പക്ഷികളേയും നാട്ടു പക്ഷികളേയും അവാസവ്യവസ്ഥയെ കുറിച്ചും പഠിച്ചു. ദേശാടന പക്ഷികളായ ‘ഓപ്പണ്‍ ബില്ല് സ്റ്റോര്‍ക്ക്. അരിവാള്‍കൊക്കണ്‍’ കാട്ട് താറാവ്. താമരകോഴി’ പവിഴ കാലി.പച്ച ഇരണ്ട ചേര കോഴി’നീലകോയി’ കരിയാള’പുള്ളിമീന്‍ കൊത്തി’ വേലിതത്ത ‘ഛായ കൊക്ക്. .തുടങ്ങിയ ദേശാടന പക്ഷികളേയും വിവിധ ഇനംനാട്ട് പക്ഷികളേയും നീരിക്ഷിച്ചു പഠനം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷി നീരിഷകര്മായ പി.ടി മുഹമ്മദ് മാവൂര്‍ ദേശാടന പക്ഷികളേയും നാട്ട് പക്ഷികളേയും കുറിച്ചുള്ള അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു് നല്‍കി.ശേഷം ഗതകാല സ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന മാവൂരിലെ പുരാതന ഇല്ലം അടുത്തുകണ്ടു. ശേഷിപ്പുകളെ കുറിച്ചുള്ള അറിവ് നേടി, കൂടാതെ പ്രകൃതി രമണീയമായ നെടുങ്ങോട്ടു പാറ സന്ദര്‍ശിച്ചു. ഗ്രാമീണതയെ, കുറിച്ചു അടുത്തറിയാന്‍ ഈ യാത്ര വിദ്യാര്‍ത്ഥികള്‍ക്ക്ഏറെ ഉപകാരപ്രദമായി. അബ്ദുറസാഖ് മാസ്റ്റര്‍,സഫിയ ടീച്ചര്‍,ഷോഫില, തുടങ്ങിയവര്‍ പഠന യാത്രക്ക് നേതൃത്വം നല്‍കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!