വരക്കൽ മുല്ലക്കോയ നഗർ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാർഷിക സമാപന മഹാ സമ്മേളനത്തിന് അഭിമാന പതാക വാനിലേക്കുയർത്തിയതോടെ ഔദ്യോഗിക തുടക്കമായി. മദീനയിൽ നിന്ന് എത്തിച്ച പ്രധാന പതാക സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉയർത്തി.
ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ കൊയ്യോട് പി.പി. ഉമർ മുസ്ലിയാർ, എം.പി. കുഞ്ഞി മുഹമ്മദ് മുസ്ലിയാർ നെല്ലായ, എം.ടി. അബ്ദുല്ല മുസ്ലിയാർ, കെ. ഉമർ ഫൈസി മുക്കം, സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് അലി തങ്ങൾ കുമ്പോൽ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങൾ, വിവിധ പോഷക സംഘടനകളുടെ നേതാക്കൾ, പ്രവാസി പ്രതിനിധികൾ എന്നിവരും പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു. ആത്മനിർവൃതിയുടെയും ഐക്യത്തിന്റെയും സന്ദേശവുമായി സമ്മേളന നഗരിയിൽ ആത്മീയോത്സവാന്തരീക്ഷമാണ് നിറഞ്ഞുനിൽക്കുന്നത്.

