Kerala

സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രവാസികളെ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞു; കെ സുധാകരൻ എംപി

സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രവാസികളെ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പ്രവാസി ലോകത്ത് ബജറ്റിനെതിരേ ആഞ്ഞടിക്കുന്ന ജനവികാരം മനസിലാക്കാൻ കരിമ്പൂച്ചകൾക്കിടയിൽ നിന്ന് മുഖ്യമന്ത്രി വല്ലപ്പോഴും പുറത്തുവരണം. പ്രവാസി സംഘടനകൾ അതിശക്തമായ സമരവുമായി രംഗത്തുവരും. അവരുടെ നീറുന്ന മനസും പുകയുന്ന പ്രതിഷേധവും കണക്കിലെടുത്ത് സർക്കാർ ബജറ്റ് അന്തിമമാക്കുന്നതിനു മുമ്പ് ഉദാരപൂർവമായ സമീപനം സ്വീകരിക്കണം.

പ്രവാസികൾക്ക് സ്ഥിരമായി ചാർട്ടേഡ് ഫ്‌ളൈറ്റ് ഏർപ്പാടാക്കുമെന്ന പ്രഖ്യാപനം കേട്ട് പ്രവാസികൾ ചിരി തുടങ്ങിയിട്ട് ഇപ്പോഴും നിർത്തിയിട്ടില്ല. വ്യോമയാന മന്ത്രാലയത്തിന്റെ ഉൾപ്പെടെയുള്ള അനുമതികൾ വേണ്ട ഈ പദ്ധതിയെ കെ റെയിൽപോലത്തെ അപ്രായോഗിക പദ്ധതിയായി പ്രവാസികൾ കരുതുന്നു. ഒന്നിലധികം വീടുള്ളവർക്കും ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കും ഏർപ്പെടുത്തുന്ന കെട്ടിട നികുതി ഏറ്റവുമധികം ബാധിക്കുക പ്രവാസികളെയാണ്. ഭൂമിയുടെ ന്യായവില വർധനവും ഇവരെ സാരമായി ബാധിക്കും.

കേരളത്തിൽ എത്ര പ്രവാസികൾ മടങ്ങിയെത്തിയെന്ന കണക്ക് സർക്കാരിനില്ലെങ്കിലും 15 ലക്ഷം പേർ എത്തിയെന്നാണ് കരുതപ്പെടുന്നത്. ഇവരിൽ വെറും 30,808 പേർക്കാണ് നോർക്ക് വെൽഫെയൽ ബോർഡ് പ്രവാസി പെൻഷൻ നല്കുന്നത്. കോവിഡ് മൂലം മടങ്ങിയെത്തിയവർക്ക് സംരംഭങ്ങൾ തുടങ്ങാനുള്ള ധനസഹായം നല്കിയത് 5010 പേർക്കു മാത്രം. പ്രവാസികളുടെ പുനരധിവാസത്തിനുള്ള സ്വയം തൊഴിൽ പദ്ധതി പ്രകാരം 2020ൽ 1000 പേർക്കും 2022 ഒക്ടോബർ വരെ 600 പേർക്കും മാത്രമാണ് സഹായം നല്കിയത്. 2021-22ലെ സാമ്പത്തിക സർവെയിലുള്ള ഈ കണക്കുകൾ സർക്കാരിന്റെ കണ്ണു തുറപ്പിക്കണം.

പ്രവാസികളിൽ നിന്ന് ഏറ്റവുമധികം പണം ലഭിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമതാണ്. എന്നാൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളത്തെ പിന്തള്ളി മഹാരാഷ്ട്ര ഒന്നാമതെത്തി. സർക്കാരിൽ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കാനില്ലാത്തതുകൊണ്ട് സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ ആഗ്രഹിക്കുന്ന ഇവരെ ആന്തൂർ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ഇവരുടെ സംരംഭങ്ങൾക്ക് സംരക്ഷണം നല്കുമെന്ന പ്രഖ്യാപനം പോലും ഉണ്ടായില്ല. പ്രവാസികളോട് കാട്ടുന്ന കൊടിയ വഞ്ചനയിൽ മനംനൊന്ത് ഇപ്പോൾ വിദേശത്തുപോകുന്ന യുവതലമുറ കേരളത്തിലേക്കു മടങ്ങിവരാൻ പോലും തയാറല്ലെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!