കോഴിക്കോട് : ഈ മാസം 23 മുതൽ 28 വരെ കോഴിക്കോട് ബീച്ചിൽ വെച്ച് നടക്കുന്ന 25-ാമത് വേൾഡ് ഫൂട്ട് വോളി ചാംപ്യൻഷിപ്പിന്റ വെബ് സൈറ്റ് കേരള കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു .ഓർഗനൈസിംഗ് കമ്മിറ്റി വൈസ് ചെയർമാൻ സുബൈർ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് ,ആർ ജയന്ത് കുമാർ ,എം എ സാജിദ് എന്നിവർ പരിപാടിയിൽ സംസാരിച്ചു . കോ ഓർഡിനേറ്റർ സി റമീസ് അലി സ്വാഗതവും ഓർഗനൈസിങ് കമ്മിറ്റി ജോയിൻസെക്രട്ടറി സി പി എ റഷീദ് നന്ദിയും പറഞ്ഞു.
25-ാമത് വേൾഡ് ഫൂട്ട് വോളി ചാംപ്യൻഷിപ്പിന്റ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

