Local News

കോഴിക്കോടിനെ സമ്പൂർണ്ണ ഇ- ഓഫീസ് ജില്ലയായി മന്ത്രി കെ.രാജൻ പ്രഖ്യാപിച്ചു

ജില്ലാ വികസനസമിതി, താലൂക്ക് വികസന സമിതി മാതൃകയിൽ സംസ്ഥാനത്ത് വില്ലേജ് തല ജനകീയ സമിതി ഏർപ്പെടുത്തുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ അറിയിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന റവന്യൂ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മാർച്ചിൽ വില്ലേജ് തല ജനകീയ സമിതി ഔപചാരികമായി നിലവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. പൊതു സമൂഹത്തെയും സർക്കാരിനെയും സംബന്ധിച്ചിടത്തോളം ആദ്യത്തെ ഇടപെടൽ നടക്കുന്ന സ്ഥലമാണ് വില്ലേജ് ഓഫീസ്. വില്ലേജ് തല ജനകീയ സമിതി നിലവിൽ വരുന്നതോടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള പരാതികൾ അതിവേഗത്തിൽ പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം വെള്ളിയാഴ്ചകളിൽ സമിതി യോഗം ചേരാനാണ് ഉദ്ദേശിക്കുന്നത്.

യോഗത്തിൽ കോഴിക്കോടിനെ സമ്പൂർണ്ണ ഇ- ഓഫീസ് ജില്ലയായി മന്ത്രി പ്രഖ്യാപിച്ചു.
‘എല്ലാര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ‘ എന്ന ആശയമാണ് സമ്പൂർണ്ണ ഇ- ഓഫീസ് വൽകരണത്തിനു പുറകിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂർണ്ണ ഇ- ഓഫീസ് ജില്ലയായി കോഴിക്കോട് മാറി. വയനാടാണ് ആദ്യ പ്രഖ്യാപനം നടന്നത്. ഭൂവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രത്യേക ശ്രദ്ധയെടുത്ത് എല്ലാ വകുപ്പുകളെയും പങ്കെടുപ്പിച്ച് ഭൂവിനിയോഗ നിയമമനുസരിച്ച് നടപ്പാക്കും. അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ എല്ലാ ഓഫീസുകളും ഡിജിറ്റലാക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം അറിയിച്ചു. ഇ- ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും പ്രാവർത്തികമാക്കുന്നതിലും പങ്കു വഹിച്ച ജില്ലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.

തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, വനം തുടങ്ങി മറ്റു വകുപ്പുകളുടെ അധീനതയിലുള്ള ഭൂമി അടക്കം ഉൾപ്പെടുന്ന പട്ടയ അപേക്ഷകളിൽ അതിവേഗം തീരുമാനമെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എല്ലാവർക്കും ഭൂമി കൊടുക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

ഇ- ഓഫീസ് വൽകരണം നടപ്പിലാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ജില്ലാ ഐ.ടി.സെൽ കോഡിനേറ്റർ പി.അജിത് പ്രസാദിന് മന്ത്രി ഉപഹാരം നൽകി.

ജില്ലയിൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.
യോഗത്തിൽ ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, സബ് കലക്ടർ വി.ചെൽസാസിനി, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് സി.മുഹമ്മദ് റഫീഖ്, അസിസ്റ്റൻ്റ് കലക്ടർ മുകുന്ദ് കുമാർ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!