ദേവികുളത്ത് ജാതി വിഷയം ചര്‍ച്ചയാക്കിയത് സിപിഎം ആണെന്ന എസ് രാജേന്ദ്രന് എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി മുൻ മന്ത്രിയും നിലവിലെ എം എൽ എ യുമായ എംഎം മണി. ബ്രാഹ്മണന് ആയതുകൊണ്ടല്ല, എസ്.സി. വിഭാഗക്കാരന് ആയതു കൊണ്ടാണ് രാജേന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് എം എം മണി പറഞ്ഞു. പത്രസമ്മേളനം നടത്തിയാല്‍ പാര്‍ട്ടിക്കും കൂടുതല്‍ പറയേണ്ടിവരുമെന്ന് എംഎം മണി പ്രതികരിച്ചു.
ദേവികുളത്ത് ജാതി വിഷയം ചര്‍ച്ചയാക്കിയത് സിപിഎം ആണെന്നായിരുന്നു മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ ആരോപണം. ജാതി വിഷയം ചര്‍ച്ചയാക്കിയത് പാര്‍ട്ടിയാണ്, തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം കാലങ്ങളായി നടക്കുന്നതായും രാജേന്ദ്രന് ആരോപിച്ചിരുന്നു.
ദേവികുളം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്റെ സസ്പെന്ഷന് കഴിഞ്ഞദിവസം സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.