കെ. സുധാകരന്റെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ചെന്നിത്തല നിലപാട് മാറ്റിയത് പിന്നിലുള്ള ആര്‍.എസ്.എസിനെ ഭയന്നെന്ന് ഡി.വൈ.എഫ്.ഐ.
കെ. സുധാകരന്‍ ഇന്നേവരെ ബി.ജെ.പിക്കെതിരെ എന്തെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ടോ എന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എ. എ റഹീം ചോദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് സുധാകരനുള്ള യോഗ്യത സി.പി.ഐ.എമ്മിനെ മാത്രം എതിര്‍ക്കുന്ന നേതാവാണ് സുധാകരന്‍ എന്നതാണെന്നും റഹീം വിമര്‍ശിച്ചു. ബി.ജെ.പിക്ക് യോഗ്യനായ, സി.പി.ഐ.എമ്മിനെ മാത്രം എക്കാലവും എതിര്‍ക്കുന്ന ഒരാളെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ നടക്കുന്ന രാഷ്ട്രീയ നാടകമാണ് കേരളത്തില്‍ നടക്കുന്നതെന്നും റഹീം പറഞ്ഞു.സുധാകരനെ തഴയാന്‍ കോണ്‍ഗ്രസില്‍ നീക്കം നടക്കുന്നുണ്ടെന്നാണ് കെ. സുരേന്ദ്രന്‍ പറഞ്ഞത്. സുധാകരനെ ഒരിക്കലും ബി.ജെ.പി തള്ളിപ്പറയില്ല. സുധാകരന്റെ ആര്‍.എസ്.എസ് ബന്ധത്തില്‍ മുല്ലപ്പള്ളി അടക്കമുള്ളവര്‍ നിസഹായരാണെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവന്റെ ജീവിത നിലവാരം ഒരിക്കലും മെച്ചപ്പെടാന്‍ പാടില്ല എന്ന സംഘപരിവാറിന്റെ യുക്തിയാണ് സുധാകരന്റേതെന്നും റഹീം പറഞ്ഞു.
തലശ്ശേരിയിലെ യോഗത്തില്‍ വെച്ചായിരുന്നു പിണറായി വിജയനെതിരായ സുധാകരന്റെ അധിക്ഷേപ പരാമര്‍ശം. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്ന് വന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആളായി മാറിയെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.