Kerala

കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷന്‍ മുഖ്യ മന്ത്രി നാടിന് സമർപ്പിച്ചു

കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.കുന്ദമംഗലം താഴെ ബസ്റ്റാന്റ് പരിസരത്ത് നിന്നും നാട്ടുകാരുടെയും കുട്ടികളുടെയും കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ശിങ്കാരി മേളത്തോടു കൂടിയ വാദ്യ ഘോഷ ജാഥപോലീസ് സ്റ്റേഷനിലേക്ക് പ്രവേശിച്ച ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത് പോലീസ് സ്റ്റേഷനിലേക്ക് പി.ടി.എ റഹീം എം.എല്‍.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ കാരാട്ട് റസാഖ് എം എൽ എ .മുഖ്യാതിഥിയായി.

ചടങ്ങിൽ ജില്ലാ പോലീസ് മേധാവി എ വി ജോർജ് ഐ പി എസ്,സ്വാഗതം പറഞ്ഞു.പൊതുമരാമത്ത് വകുപ്പ് എസ്ക്യൂട്ടീവ് എഞ്ചിനീയർ ലേഖ റിപ്പോർട്ട് സമർപ്പിച്ചു ,

ചടങ്ങിൽ വിശിഷ്ടാത്ഥികൾ ആയി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കാനത്തിൽ ജമീല,നോർത്ത് സോൺ ഐ ജി പി അശോക് യാദവ് എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമീഷണർ ഹേമലത ഐ പി എസ് , കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ബാബുനെല്ലൂളി ,കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ,ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ,പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി ,ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി അബ്‌ദു നാസർ ,മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ രാഘവൻ ,കുന്ദമംഗലം ഗ്രാമ പഞ്ചയാത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ ,കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ ,കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി ,കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ പി കൗലത്ത് ,കേരള പോലീസ് ഓഫീസർസ് അസോസിയേഷൻ പ്രെസിഡന്റ് എ ഉമേഷ് , കേരള പോലീസ് അസോസിയേഷൻ പ്രസിഡന്റ് പി പവിത്രൻ ,ഇ വിനോദ് കുമാർ,മുക്കം മുഹമ്മദ് ,എം പി കേള്കുട്ടി ,അരിയിൽ മൊയ്‌ദീൻ ഹാജി,ചൂലൂർ നാരായണൻ ,തളത്തിൽ ചക്രായുധൻ ,ആദം യുസഫ് ,സി കെ ഷമീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

കോഴിക്കോട് സിറ്റി അഡിഷണൽ ഡെപ്യൂട്ടി കമീഷണർ കെ പി അബ്‌ദുൾ റസാഖ് നന്ദി യും പറഞ്ഞു എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിച്ച കെട്ടിടം 1.49 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.

കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡില്‍ ആഭ്യന്തര വകുപ്പിന്റെ കൈവശമുള്ള ഒന്നര ഏക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിടം. 6500 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് പോലീസ് സ്റ്റേഷന്റെ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി കരാര്‍ എടുത്തത്. എന്‍.ഐ.ടി ആര്‍ക്കിടെക്ചറല്‍ വിംഗ് തയ്യാറാക്കിയ പ്ലാന്‍ പ്രകാരം നിര്‍മ്മിച്ച കെട്ടിടം എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയുമാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. പ്രബലിത കോണ്‍ക്രീറ്റ് ചട്ടക്കൂട്ടില്‍ രണ്ട് നിലകളിലായി നിര്‍മ്മിച്ച ഈ കെട്ടിടത്തില്‍ താഴെ നിലയില്‍ വിസിറ്റേഴ്‌സ് ലോബി, എസ്.എച്ച്.ഒ കാബിന്‍. എസ്.ഐ കാബിന്‍, അഡീഷണല്‍ എസ്.ഐ കാബിന്‍, ഫയല്‍ റൂം, കമ്പ്യൂട്ടര്‍ റൂം, ടോയ്‌ലെറ്റ്, തൊണ്ടി സ്റ്റോര്‍, സ്റ്റേഷന്‍ ഓഫീസ്, ഡൈനിംഗ്, ലോക്കപ്പ്, ആംസ് ആന്റ് വെപ്പണ്‍സ് റൂം, ഹോംഗാര്‍ഡ് റെസ്റ്റ് റൂം, കോറിഡോര്‍, വരാന്ത. ഓപ്പണ്‍ കോര്‍ട്ട്യാര്‍ഡ്, പോര്‍ച്ച് എന്നിവയും ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, രണ്ട് ജെന്‍സ് റെസ്റ്റ് റൂം, ഒരു ലേഡീസ് റെസ്റ്റ് റൂം ഡോക്യുമെന്റ്‌സ് ആന്റ് റെക്കോര്‍ഡ് റൂം, ക്രൈം വിംഗ്, ലോക്കര്‍ റൂം, വരാന്ത, ടോയ്‌ലറ്റ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ കീഴിലാണ് നിർമാണ പ്രവർത്തികൾ നടന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!