പന്തീരാങ്കാവ് സ്വദേശികളായ അലനെയും താഹയെയും യുഎപിഎ കേസ് ചുമത്തിയതില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് മുഖ്ര്ര്യമന്തി പിണറായി വിജയന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംസ്ഥാനസര്‍ക്കാരിന്റെ അറിവില്ലാതെയാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്ന് പിണറായി ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.പ്രതിപക്ഷത്തിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് കത്തയച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എന്‍ഐഎ ആക്ടിലെ 7ബി അനുസരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതെന്നും ഇനി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

