Local

‘കോഴിയും കൂടും ‘ പദ്ധതി പ്രഖ്യാപനവും കോഴി വളര്‍ത്തല്‍ പരിശീലനവും നടത്തി

കുന്നമംഗലം : സംഗമം വെല്‍ഫെയര്‍ സൊസൈറ്റി കുന്ദമംഗലത്ത് ‘കോഴിയും കൂടും ‘ പദ്ധതി പ്രഖ്യാപനവും കോഴി വളര്‍ത്തല്‍ പരിശീലനവും നടത്തി. സംഗമം പലിശ രഹിത അയല്‍ക്കൂട്ട മെമ്പര്‍മാര്‍ക്കാണ് പദ്ധതി പ്രഖ്യാപിച്ചത് . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡണ്ട് ഇ.പി ഉമര്‍ അധ്യക്ഷത വഹിച്ചു. കോഴി വളര്‍ത്തല്‍ ശാസ്ത്രീയ രൂപത്തില്‍ എന്ന വിഷയത്തില്‍ ട്രൈനര്‍ മുസ്തഫ ആരാമ്പ്രം പരിശീലന ക്ലാസ് എടുത്തു. ജൈവപുരയിട കൃഷി, ജൂനിയര്‍ അയല്‍ക്കൂട്ടങ്ങള്‍, സംഗമം മെഡി ഹെല്‍പ്പ്, പലിശരഹിത വായ്പാ പദ്ധതികള്‍ തുടങ്ങിയവ സൊസൈറ്റിയുടെ ഭാഗമായി നടക്കുന്നു. സി.പി സുമയ്യ പദ്ധതി വിശദീകരണം നടത്തി. തൗഹീദ അന്‍വര്‍ സ്വാഗതവും പി എം ഷരീഫുദീന്‍ നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!