കൊല്ലം: കലയ്ക്ക് ജാതിയും മതവും ഇല്ല. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യമായി നങ്ങ്യാര്‍കൂത്ത് മുസ്ലീം പെണ്‍കുട്ടി അവതരിപ്പിച്ചു. പാലക്കാട് ജില്ലയിലെ കുമ്പിടി എന്ന പ്രദേശത്തെ അഞ്ചല സി എന്ന ഒമ്പതാം ക്ലാസുകാരിയാണ് 62ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചത്. 15 പേര്‍ മത്സരിച്ച നങ്ങ്യാര്‍കൂത്ത് മത്സരത്തില്‍ അഞ്ചല സിക്ക് a ഗ്രേഡ് കിട്ടി. ക്ഷേത്ര കലകള്‍ പൊതുവെ മുസ്ലീം കുട്ടികള്‍ ചെയ്യല്‍ ഇല്ല. മകള്‍ക്ക് നൃത്തതിനോടുള്ള ഇഷ്ടകൊണ്ടും അവളുടെ അഗ്രഹത്തിന് ഞാന്‍ കൂടെ നിന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. മലപ്പുറം ജില്ലയിലെ പേട്ടൂര്‍ മോഡല്‍ എച്ച് എസ് എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അഞ്ചല.
അഞ്ചലയുടെ പിതാവ് മരണപ്പെട്ടിരുന്നു. സാമ്പത്തികമായി പിന്നോട് നില്‍കുന്ന ഒരു കുടുംബമാണ് അഞ്ചലയുടേത്. എന്നിട്ടും മകളുടെ അഗ്രഹത്തിന് വേണ്ടി എല്ലാ കഷ്ടപ്പാടുകളും സഹിച്ച് മാതാവ് മകളുടെ കൂടെ കലോത്സവ വേദിയില്‍ എത്തിയത്.

