Kerala

മത്സരചൂടിനിപ്പുറം കൂടിയിരുന്ന് പാട്ടും പറച്ചിലുമായി വിദ്യാർത്ഥികൾ

കോഴിക്കോട്: 61ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് വ്യത്യസ്തമായ കാഴ്ചകളാണ് ഓരോ വേദികളിൽ നിന്നും കാണാൻ സാധിക്കുന്നത്. ഒരു ഭാഗത്തു കലാമത്സര ഇനങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോൾ മൈതാനത്ത് പലയിടങ്ങളിലായി വിദ്യാർത്ഥികൾ കൂട്ടം കൂടിയിരുന്ന് പട്ടു പാടി ചിത്രം വരയ്ക്കുന്ന മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കുന്നു. മത്സരച്ചൂടിന്റെ ആവേശം വേദിയിൽ അരങ്ങേറുമ്പോൾ അതിനെ ഒന്ന് നേർപ്പിക്കുന്നതിന് ഇത്തരത്തിലുള്ള കൂടിയിരുത്തങ്ങൾ കുട്ടികളെ സാഹായിക്കുന്നുണ്ട്. അത് അവരുടെ മനസിന് വളരെ ആശ്വാസം നൽകും.

ഒരുപാട് കാഴ്ചകൾ കലോത്സവ മൈതാനിയിൽ ഓരോ ദിവസവും നമുക്ക് കാണാനാവും. കലോത്സവ ഇനങ്ങൾക്ക് പുറമെ കാണികൾക്ക് പങ്കെടുക്കാനും കൂടിച്ചേരാനും സംസാരിക്കാനെല്ലാം സാധിക്കുന്ന വൈവിധ്യങ്ങളാർന്ന ഇടങ്ങളും പരിപാടികളും കോഴിക്കോടിന്റെ മുറ്റത്തു തയ്യാറാണ്.

അതേസമയം, 24 വേദികളിലായി മത്സരങ്ങൾ കൃത്യമായി നടന്നുകൊണ്ടിരിക്കുകയാണ്. 56 ഇനങ്ങളിലാണ് ഇന്ന് മത്സരം നടന്നുകൊണ്ടിരിക്കുന്നത്. തിരുവാതിര, ഓട്ടൻതുള്ളൽ, ചവിട്ടുനാടകം, ഹയർസെക്കണ്ടറി വിഭാ​ഗം ഒപ്പന എന്നീ ഇനങ്ങളും ഇന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!