സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി ഉയര്‍ത്താനും മുന്‍കാല കുടിശിക നല്‍കാനുമുള്ള അനുമതിക്കെതിരെ നടൻ ജോയ് മാത്യു. ചിന്താ ജെറോമിന്റെ ശമ്പളം 50,000 ത്തിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തിയ സാഹചര്യത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം.ഗ്രേസ് മാർക്കിനും ഗ്രേഡുകൾക്കും വേണ്ടി സമയം കളയുന്ന കുട്ടികൾ യുവജന കമ്മീഷൻ പദവി ലക്ഷ്യം വയ്ക്കൂ എന്നാണ് ജോയ് മാത്യുവിന്റെ പ്രതികരണം.’ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും ധന- സമയ- ഊർജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജന കമ്മീഷൻ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണ്’- ജോയ് മാത്യു കുറിച്ചു.
സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകാൻ സർക്കാർ തീരുമാനമായിരുന്നു. പതിനൊന്ന് മാസത്തെ ശമ്പളകുടിശ്ശികയായി ആറ് ലക്ഷം രൂപ അനുവദിക്കാനാണ് ഉത്തരവ്. 2016ൽ ചിന്ത ജെറോം ചുമതലയേൽക്കുമ്പോൾ ശമ്പളം അൻപതിനായിരം രൂപയായിരുന്നു.