സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന്റെ ഒരു വർഷത്തെ ശമ്പളം മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ചു നൽകാൻ ധനവകുപ്പിന്റെ അനുമതി. നേരത്തെ 50,000 രൂപയായിരുന്നു യുവജന കമ്മീഷൻ ചെയർപേഴ്സണ് നൽകിയിരുന്നത്. അധികാരമേറ്റ 2016 മുതലുളള ശമ്പളം ഒരു ലക്ഷമാക്കണമെന്ന് ചിന്ത ജെറോം യുവജനക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശമ്പള വർധന.ചിന്ത ജെറോമിന്റെ ആവശ്യം യുവജനക്ഷേമ വകുപ്പ് ധനകാര്യ വകുപ്പിന്റെ പരിശോധനയ്ക്ക് വിടുകയായിരുന്നു. 2017 ജൂൺ മുതൽ ശമ്പളം ഒരുലക്ഷം രൂപയാക്കാനും നൽകാനുള്ള തുക അനുവദിക്കാനും ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു.
ചിന്താ ജെറോമിന് ശമ്പളം ഒരുലക്ഷമാക്കി,ചുമതലയേറ്റതു മുതലുള്ള കുടിശ്ശിക നല്‍കും
