കെ-റെയിലിനെതിരായ സമരം ബിജെപി ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാല് ലക്ഷം രൂപ അധികം നഷ്ടപരിഹാരം നൽകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാലര ലക്ഷം രൂപയ്ക്ക് ഒരു മന്ത്രി ശൗചാലയം നിർമ്മിച്ച നാട്ടിലാണ് വീടും സ്ഥലവും പോകുന്നവർക്ക് നാല് ലക്ഷം അധികം കൊടുക്കുമെന്ന് പറയുന്നത്. ഇ.ശ്രീധരൻ ഉൾപ്പെടെയുള്ളവർ പറഞ്ഞ ബദൽ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം. കേരളത്തെ വെട്ടിമുറിച്ച് പരിസ്ഥിതിയെ തകർക്കുന്ന നടപടി അനുവദിക്കില്ല. എം.ശിവശങ്കരൻ സർവ്വീസിൽ തിരിച്ചെത്തുന്നതോടെ സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് വ്യക്തമായിരിക്കുകയാണെന്ന് ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. കേസ് കോടതിയിൽ നടക്കുമ്പോൾ ശിവശങ്കരനെ തിരിച്ചെടുക്കുന്നത് ശരിയല്ല. അന്വേഷിച്ച ഏജൻസികളെല്ലാം ശിവശങ്കരന് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നാണ് പറയുന്നത്. എന്നിട്ടും അദ്ദേഹത്തെ സർവ്വീസിൽ തിരിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം കേസിൽ അദ്ദേഹത്തിന്റെ താത്പര്യം വ്യക്തമാക്കുന്നു. മുസ്ലിംങ്ങൾ മറ്റുമതക്കാരെ വിവാഹം ചെയ്യരുതെന്ന പിഎംഎ സലാമിന്റെ പ്രസ്താവന ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകളുമായി മുസ്ലിം ലീഗിന് ഒരു വ്യത്യാസവുമില്ലെന്ന് തെളിയിക്കുന്നു. ഇടതുപക്ഷത്തായാലും വലത് പക്ഷത്തായാലും മുസ്ലിം മതമൗലികവാദികൾക്ക് ഒരേ നിലപാടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
നാലര ലക്ഷം രൂപയ്ക്ക് ഒരു മന്ത്രി ശൗചാലയം നിർമ്മിച്ച നാട്ടിലാണ് വീടും സ്ഥലവും പോകുന്നവർക്ക് നാല് ലക്ഷം അധികം കൊടുക്കുമെന്ന് പറയുന്നത്

