Kerala News

റിയാസ് മലബാര്‍ മന്ത്രി; സി.പി.ഐ.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ സി.പി.ഐ.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. റിയാസ് മലബാര്‍ മന്ത്രിയാണെന്ന് ജില്ലാ പ്രതിനിധികൾ പറഞ്ഞു. കൂടാതെ ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍ മേഖലയ്ക്ക് മാത്രമാണ് നല്‍കുന്നതെന്നും ഇടുക്കി ജില്ലക്ക് സമ്പൂര്‍ണ അവഗണനയാണെന്നും ജില്ലാ പ്രതിനിധികള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമ്മേളനത്തില്‍ വനം, റവന്യൂ, കൃഷി വകുപ്പുകളും ഇടുക്കിയെ അവഗണിക്കുന്നതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

ആഭ്യന്തര വകുപ്പിന് നേരെയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. ആഭ്യന്തര വകുപ്പിന് പ്രത്യകമായി ഒരു മന്ത്രി വേണമെന്നും പൊലീസില്‍ നിന്നും വലിയ വീഴ്ച്ചകളുണ്ടായി. ഇത്തരം വീഴ്ച്ചകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. പൊലീസില്‍ അഴിച്ചുപണി അനിവാര്യമാണെന്നും സമ്മേളനം വിലയിരുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!