
കുന്ദമംഗലം: അഖില കേരള ഇൻറർ കോളജിയേറ്റ് വോളിബോൾ ടൂർണമെന്റ് കാരന്തൂർ പാറ്റേൺ ഫ്ളഡ്ലിറ്റ് സ്‌റ്റേഡിയത്തിൽ ജനു: 9 ന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ
പറഞ്ഞു. 4 ദിവസങ്ങളിലായി നടക്കുന്ന ടൂർണമെൻറിൽ കേരളത്തിലെ പ്രമുഖ കോളജ് വോളിബോൾ ടീമുകളായ എം.എ.കോളജ് കോതമംഗലം, നൈപുണ്യ കോളജ് കൊരട്ടി, ഇ.എം.ഇ.എ.കോളജ് കൊണ്ടോട്ടി, സെൻറ് സ്റ്റീഫൻസ് കോളജ് പത്തനാപുരം, സെന്റ് പീറ്റേർസ് കോളജ് കോലഞ്ചേരി ,സേക്രട്ട് ഹാർട്ട് കോളജ് തേവര, ദേവഗിരി കോളജ് കോഴിക്കോട്, അസ്മാബി കോളജ് കൊടുങ്ങല്ലൂർ പങ്കെടുക്കും. ദേശീയ താരങ്ങൾ വിവിധ ടീമുകൾക്ക് കോർട്ടലിറങ്ങും. കാരന്തൂർ പാറ്റേൺ സ്പോർട്സ് ആന്റ് ആർട്സ്
സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ടൂർണമെന്റ് 9 ന് വൈകു: 6 മണിക്ക്പി.ടി.എ.റഹീം.എം.എൽ.എ.
യുടെസാന്നിദ്ധ്യത്തിൽ
എം.കെ.രാഘവൻ.എം.പി.ഉദ്ഘാടനം ചെയ്യും.
ജനു: 7 ന് വൈകു: 4 മണിക്ക്
കാരന്തൂർ മുതൽ കുന്ദമംഗലം വരെ ടൂർണമെന്റ് വിളംബര ജാഥ നടക്കും. വാർത്ത സമ്മേളനത്തിൽ സൂര്യ ഗഫൂർ, സി. യൂസഫ്, പി.ഹസ്സൻ ഹാജി, പി.കെ.ബാപ്പു ഹാജി, പി.എൻ.ശശിധരൻ,
ശ്രീനു മൂത്തേറ്റ് മണ്ണിൽ, കെ.മൊയ്തീൻകോയ എന്നിവർ പങ്കെടുത്തു.

