
കുന്ദമംഗലം: കോൺഗ്രസ്സ് പ്രവർത്തകനും, മനുഷ്യാവകാശ പ്രവർത്തകനുമായ നൗഷാദ് തെക്കയിലിനെതിരെ കള്ള കേസെടുത്തെന്നാരോപിച്ച് പോലീസ് നടപടിലിൽ പ്രതിഷേധിച്ചു മാണ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിമാർച്ച് നടത്തിയത്.പതിമംഗലം സ്വദേശി ഉബൈദിന്റെ പേരിലുള്ള കേസുമായി ബദ്ധപ്പെട്ട് കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ചില പോലീസുകാർ മോശമായി പെരുമാറുകയും പിന്നീട് കേസ്സെടുക്കുകയുമായിരുന്നുവെന്ന് നൗഷാദ് പറയുന്നത്. എന്നാൽ കുന്ദമംഗലം പോലീസ് നിഷേധിക്കുകയാണ്. തുടർന്നുള്ള അന്വേഷണത്തിൽ നിരപരാധിത്വം തെളിഞ്ഞാൽ അതിൽ നിന്ന് നൗഷാദിനെ ഒഴിവാക്കുമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
യൂത്ത് കോൺഗ്രസ്സ് നേതാവ് ദനീഷ് ലാൽ സ്വാഗതം പറഞ്ഞു. കെ.പി സി.സി സി ക്രറട്ടറി എൻ സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാബു നെല്ലൂ ളി അദ്ധ്യക്ഷതവഹിച്ചു.ഡി.സിസിസിക്രറട്ടറിവിനേദ് പടനിലം, ദിനേഷ്പെരുമണ്ണ, ടി.കെ.ഹിതേഷ് കുമാർ, എടകൂനി അബ്ദുറഹിമാൻ, കായക്കൽ അഷ്റഫ്, ബൈജു സംസാരിച്ചു.
കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷൻ കവാടത്തിൽ പോലീസ് തടഞ്ഞു. ബാരിക്കേടുകൾ തീർത്ത് വൻ പോലീസ് സന്നാഹം ഉണ്ടായിരുന്നു.മാർച്ച് സമാധാനപരമായിരുന്നു.


