എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ 2021 ഫെബ്രുവരിയില്‍ ഓണ്‍ലൈനായി ഗ്രാമീണ കാര്‍ഷിക ഗവേഷക സംഗമം സംഘടിപ്പിക്കുന്നു. കാര്‍ഷിക മേഖലയില്‍ പുതുമയാര്‍ന്ന കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ള കര്‍ഷകരെ ഉദ്ദേശിച്ചാണ് സംഗമം നടത്തുന്നതെന്ന് ഗവേഷണ നിലയം ഡയറക്ടര്‍ അറിയിച്ചു. പുതുമയാര്‍ന്ന കൃഷിരീതികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, മൂല്യവര്‍ദ്ധിത രീതികള്‍, വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കല്‍ എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് സംഗമത്തില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ള കര്‍ഷകര്‍ തങ്ങളുടെ കണ്ടെത്തലുകളെപ്പറ്റിയുള്ള ഒരു ലഘുവിവരണവും കണ്ടുപിടുത്തത്തിന്റെ/ഉപകരണങ്ങളുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും സഹിതമുള്ള അപേക്ഷ എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയം, പുത്തൂര്‍വയല്‍ പി.ഒ., വയനാട്- 673577 എന്ന വിലാസത്തിലോ rimcabc2021@gmail.com, director@mssrfcabc.res.in മെയിലിലോ അയക്കണം.
വിദഗ്ധ സമിതിയുടെ മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് അവരവരുടെ കണ്ടുപിടിത്തങ്ങളെക്കുറിച്ച് വിവരിക്കുവാനും ഈ മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്താനും ഓണ്‍ലൈന്‍ സൗകര്യമൊരുക്കും. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 204477, 9388020650.