എംപി ഫണ്ട് അവലോകനയോഗം ചേര്‍ന്നു
കോഴിക്കോട് എംപി എം കെ രാഘവന്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനയോഗം ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കികൊണ്ടിരിക്കുന്ന 68 പദ്ധതികളെകുറിച്ചാണ് അവലോകനം നടത്തിയത്.
2014-19 കാലഘട്ടത്തിലെ 67 പദ്ധതികളും 2019 ല്‍ തുടങ്ങിയ ഒരു പദ്ധതിയുടെയും പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് മണ്ഡലത്തില്‍ പുരോഗമിക്കുന്നത്. പ്രവൃത്തികള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും പെട്ടന്ന് യാഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. 2014-19ലെ 702 പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ കെ ശ്രീലത, എല്‍എസ്ജിഡി എക്സിക്യുട്ടീവ് എഞ്ചിനിയര്‍ സന്ദീപ്, ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി കോഴ്സ് ; അഡ്മിഷന്‍ ആരംഭിച്ചു
കോഴിക്കോട് ഗവ ഐ.ടി.ഐ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി കോഴ്സിന്റെ മൂന്നാമത് ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. മിനിമം യോഗ്യത പ്ലസ് ടു തത്തുല്ല്യം. താല്‍പ്പര്യമുളളവര്‍ ഓഫീസുമായി ബന്ധപ്പെടുക. വിവരങ്ങള്‍ക്ക് 9526415698, 9400635455.
ഒപ്പം പദ്ധതി അദാലത്ത് 6 ന്
ജില്ലയിലെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ പുറമേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് അദാലത്ത് നടത്തുന്നത്.
മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അപേക്ഷ തീയതി ഡിസംബര്‍ 24 വരെ നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ പി.ജി വരെയുള്ള കോഴ്സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഹയര്‍സെക്കണ്ടറി മുതലുള്ള കോഴ്സുകള്‍ക്ക് യോഗ്യതാ പരീക്ഷക്ക് 50 ശതമാനം മാര്‍ക്ക്, ഗ്രേഡ് ലഭിക്കണം. അപേക്ഷ ഫോം ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണ്. (kmtwwfb.org) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 24 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2767213.
കെ.എ.എസ് ഓഫീസര്‍ അപേക്ഷ ഇന്നു കൂടി സമര്‍പ്പിക്കാം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കെ.എ.എസ് ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രെയിനി 1,2,3 സ്ട്രീമുകളില്‍ ഇന്ന്(ഡിസംബര്‍ 4) രാത്രി 12 മണി വരെ അപേക്ഷിക്കാം. ഗസറ്റ് വിജ്ഞാപനവും വിശദവിവരങ്ങളും www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ സമര്‍പ്പിക്കണം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം
കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്ത് പുതുക്കാന്‍ കഴിയാതെ പോയവര്‍ക്ക് (റജിസ്ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/98 മുതല്‍ 08/19വരെ രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക്) രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. രജിസ്ട്രേഷന്‍ പുതുക്കാത്തതിനാല്‍ റീ-റജിസ്ട്രേഷന്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനത്തിന് പോകേണ്ടി വന്നതിനാലും യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ കഴിയാതിരുന്നവര്‍ക്കും സ്പെഷ്യല്‍ പുതുക്കല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അവരുടെ അസ്സല്‍ റജിസ്ട്രേഷന്‍ സീനിയോറിറ്റി പുന:സ്ഥാപിച്ചുനല്‍കും. ഇതിനായുള്ള അപേക്ഷകള്‍ ജനുവരി 31 ന് അഞ്ച് മണിക്കകം എല്ലാ പ്രവൃത്തി ദിവസങ്ങളിലും റജിസ്ട്രേഷന്‍ കാര്‍ഡും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സമര്‍പ്പിക്കണം.
www.employment.kerala.gov.in.എന്ന വെബ്‌സൈറ്റില്‍ Special Renewal Option വഴിയും സ്മാര്‍ട്ട്ഫോണ്‍ സംവിധാനം വഴിയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് റദ്ദായ രജിസ്ട്രേഷന്‍ നേരിട്ട് പുതുക്കാവുന്നതാണെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ ; 0496 2630588.
പൊതു വിപണി പരിശോധന നടത്തി
പൊതു വിപണിയില്‍ ഉള്ളി, സവാള, പഴം പച്ചക്കറികള്‍, പരിപ്പു വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നിര്‍േദശ പ്രകാരം പൊതു വിതരണ വകുപ്പ്, ലീഗല്‍ മെട്രോളജിയുമായി ചേര്‍ന്ന് വടകര മുന്‍സിപ്പല്‍ പരിധിയില്‍ പൊതു വിപണി പരിശോധന നടത്തി. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കി. ഉള്ളി വില ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏകീകരിച്ച നിരക്കില്‍ വില്‍പ്പന നടത്തണമെന്നും വില നിലവാര പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശം നല്‍കി. ഇത് അംഗീകരിക്കുമെന്ന് വ്യപാരികള്‍ ഉറപ്പ് നല്‍കി. വടകര അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ സീമ പി, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍മാരായ ഷീജ അടിയോടി, ബബീഷ് എന്നിവരും റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ശ്രീധരന്‍ കെ, നിജിന്‍ ടി.വി, കുഞ്ഞികൃഷ്ണന്‍ കെ.പി, കെ.ടി സജീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു
മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് കെ.എ.എസ്.പി ക്ക് (KASP) കീഴില്‍ മെഡ്‌ക്കോ (MEDCO) വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും. യോഗ്യത – ഗവ. അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സും ജനറല്‍ നഴ്സിംഗ്, ബിഎസ്.സി നഴ്സിംങ്ങ് (നിര്‍ബന്ധം). താല്‍പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളും സഹിതം ഡിസംബര്‍ ആറിന് രാവിലെ 11 മണിക്ക് ഐ.എം.സിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
എംആര്‍എഫ് സെന്റര്‍; സ്ഥലം നല്‍കാന്‍ തയ്യാറായവര്‍ അറിയിക്കണം
മേലടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ എംആര്‍എഫ് സെന്റര്‍ സ്ഥാപിക്കുന്നതിനായി റോഡ് സൗകര്യമുള്ള 15 സെന്റില്‍ കുറയാത്ത സ്ഥലം സൗജന്യമായോ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലോ വിട്ടുനല്‍കാന്‍ തയ്യാറുള്ളവര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണം. ഫോണ്‍ 0496-2602031.
ആട് വളര്‍ത്തല്‍ പരിശീലനം
കണ്ണൂര്‍, ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 10, 11 തീയതികളില്‍ ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കും. താല്‍പ്പര്യമുള്ളവര്‍ക്ക് ഡിസംബര്‍ ആറിന് രാവിലെ 10 മുതല്‍ അഞ്ച് വരെ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ ക്ലാസില്‍ പ്രവേശനമുണ്ടാവൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2763473.
ഗതാഗത നിയന്ത്രണം
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന മണ്ണൂര്‍ – ചാലിയം റോഡ് പുനരുദ്ധാരണ പ്രവൃത്തിക്കു വേണ്ടി പ്രബോധിനി ജംഗ്ഷന്‍ മുതല്‍ ടികെഎം ആശുപത്രി ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് ഇന്നു മുതല്‍ ( ഡിസംബര്‍ 4) വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പഴയ കോട്ടക്കടവ് റോഡ് പ്രയോജനപ്പെടുത്തേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
കോഴിക്കോട് ജില്ലയിലെ ഈസ്റ്റ്ഹില്‍ – ഗണപതിക്കാവ് – കാരപ്പറമ്പ റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കി.മീ 0/660 ല്‍ കലുങ്ക് നിര്‍മ്മാണം ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ (ഡിസംബര്‍ 4) പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ ഭാഗങ്ങളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. ഈസ്റ്റ് ഹില്‍ നിന്നും ഗണപതിക്കാവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാരപ്പറമ്പ വഴിയും തിരിച്ചും പോകേണ്ടതാണെന്ന് എക്്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


