Kerala

അശ്വിനികുമാർ വധക്കേസ്; മൂന്നാം പ്രതി മർഷൂക്കിന് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു

ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനർ ആയിരുന്ന അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി മർഷൂക്കിന് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ചാവശ്ശേരി സ്വദേശിയായ മർഷൂക്ക് കുറ്റക്കാരനെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പതിമൂന്ന് എൻഡിഎഫ് പ്രവർത്തകരെ വെറുതെ വിടുകയും ചെയ്തു. മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും പ്രൊസിക്യൂഷൻ പ്രതികരിച്ചിരുന്നു. 2005 മാർച്ച്‌ പത്തിനാണ് ഇരിട്ടിയിൽ ബസിൽ അശ്വിനി കുമാറിനെ വെട്ടികൊലപ്പെടുത്തിയത്.ഇരിട്ടിയിലേക്ക് ബസിൽ പോകുന്നതിനിടെയാണ് 2005 മാർച്ച്‌ പത്തിന് അശ്വിനി കുമാറിനെ ആക്രമിച്ചത്. ഒന്ന് മുതൽ നാല് വരെ പ്രതികൾ ബസിൽ സഞ്ചരിച്ചു. അഞ്ച് മുതൽ ഒൻപത് വരെയുള്ളവർ ജീപ്പിൽ എത്തി ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിചെന്നുമാണ് കേസ്. ഒന്നാം പ്രതി അസീസ് നാറാത്തു ആയുധ പരിശീലന കേസിൽ ശിക്ഷിക്കപെട്ടിരുന്നു. പത്തും പന്ത്രണ്ടും പ്രതികൾ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലും കുറ്റക്കാർ. 42 സാക്ഷികളെയാണ് വിസ്തരിച്ചത്. കൊലപാതകത്തിന് പിന്നാലെ വ്യാപക അക്രമങ്ങളാണ് കണ്ണൂരിൽ ഉണ്ടായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!