ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ആയിരത്തോളം ജനങ്ങളുടെ ആശ്രയമായ 6, 7, 8, 9, 10, 11, 12, 14 വാഡുകളിൽ ഉൾകൊള്ളുന്ന NCPC കുടിവെള്ള പദ്ധതി മാസങ്ങളോളമായി മുടങ്ങി കിടക്കുകയാണ്. 20 ലക്ഷം രൂപ കുടിശ്ശിഖ വാട്ടർ അതോറിറ്റിയിൽ അടക്കാത്തതാണിതിന് കാരണം. കുടിവെള്ള പദ്ധതിക്ക് നേതൃതും നൽകുന്ന ഗുണഭോക്തകമ്മറ്റിയുടെ നിഷ്ക്രിയത്വവും കഴിവുകേടുമാണ് കുടി വെള്ളം മുടങ്ങാൻ കാരണം . കമ്മറ്റി യോഗം കൂടുകയോ വരവ് ചിലവ് കണക്ക് അവതരണമോ ഇല്ലാത്ത കമ്മറ്റി ഗുണഭോക്താക്കൾ നിന്ന് വ്യത്യസ്ഥ രൂപത്തിലാണ് ഭീമമായ പണം ഈടാക്കിയത്. ഗുണഭോക്താക്കളുടെ യോഗം വിളിച്ചു ചേർത്ത് ഓഡിറ്റ് ചെയ്ത കണക്കവതരിപ്പിക്കണമെന്നും ഈ പ്രദേശത്ത് കുടിവെള്ളമെത്തിക്കാനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് കെട്ടാങ്ങൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് മുസ്ലിംലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്പഞ്ചായത്ത് ചെയർമാൻ ടി.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. എൻ. പി. ഹംസ മാസ്റ്റർ, ടി .വേലായുധൻ, എൻ.എം. ഹുസ്സയിൻ, ഹക്കീംമാസ്റ്റർ കളൻതോട് ,എം.കെ. അജീഷ്, ഫഹദ് പാഴൂർ, കുഞ്ഞി മരക്കാർ മലയമ്മ, എം.കെ. നദീറ , ബുഷ്റ പി ,മുംതാസ് ഹമീദ്, സി.ബി. ശ്രീധരൻ, ഇ.പി. വത്സല, റഫീഖ് കൂളിമാട് ,ശിവദാസൻ ബംഗ്ലാവിൽ, മൊയ്തു. ഈസ്റ്റ് മലയമ്മ, ഫസീല സലീം, അശോകൻ എന്നിവർ പ്രസംഗിച്ചു. എൻ.പി. ഹമീദ് മാസ്റ്റർ നന്ദി പറഞ്ഞു. ഇത് സംബന്ധിച്ച് നേരത്തെ പഞ്ചായത്ത് സെക്രട്ടരിക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടാവത്തത് കൊണ്ടാണ് യു.ഡി.ഫ് മാർച്ച് നടത്തിയത്. കുന്ദമംഗലം പോലീസ് മാർച്ച് പഞ്ചായത് ഓഫീസ് കവാടത്തിൽ ജാഥ തടഞ്ഞത് കൊണ്ടാണ് സംഘർഷം ഒഴിവായത്.