നാദപുരം ചിറ്റാരി കണ്ടിവാതുക്കൽ റോഡ് കോൺഗ്രസ്സ് പ്രക്ഷോഭം തുടങ്ങി
നാദപുരം: ചിറ്റാരി കണ്ടിവാതുക്കൽ റോഡ് നിർമ്മാണത്തിൽ അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ്സ് ചിറ്റാരിയിൽ നാട്ടുകാരുടെ പ്രതിക്ഷേധ സായാഹ്നം സംഘടിപ്പിച്ചു.കണ്ണൂർ-കോഴിക്കോട്-വയനാട് ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന മലയോര റോഡിൻറെ ചിറ്റാരി മുതൽ ‘കണ്ടി വാതുക്കൽ വരെ നാല് കിലോമീറ്റർ
ദൂരമാണ് തകർന്ന് കിടക്കുന്നത്. 2015ൽ പി കെ ജയലക്ഷ്മി മന്ത്രിയായിരുന്നപ്പോൾ റോഡിന് ഫണ്ടനുവദിച്ചതായിരുന്നു, പിന്നീട് വന്ന ഗവൺമെൻറുകൾ ഫണ്ട് വകമാറ്റി.കഘിഞ്ഞ എട്ടുകൊല്ലത്തിനിടയ്ക്ക്
നാല് തവണ കരാർ വെച്ചെ ങ്കിലും പണി നടന്നില്ല.നിരവധി ആദിവാസി കോളനികളെ ബന്ധിപ്പിക്കുന്ന റോഡിനോടുള്ള അധികൃതരുടെ അവഗണനക്കെതിരെ ചിറ്റാരിയിൽ നടന്ന പ്രതിഷേധസായാഹ്നത്തിൽ കോൺഗ്രസ് സമര പ്രഖ്യാപനം നടത്തി.മണ്ടലംപ്രസിഡണ്ട് എൻ കെ മുത്തലിബ് അദ്യക്ഷനായി. ഡി സി സി ജനറൽ സെക്രട്ടറി മാക്കൂൽ
കേളപ്പൻ ഉദ്ഘാടനം ചെയ്തു .നാദപുരം ബ്ളോക്ക് പ്രസിഡൻറ് മോഹനൻ പാറക്കടവ്,എം.കെ.കുഞ്ഞബ്ദുല്ല,കെ.ബാലകൃഷ്ണൻ,കുണ്ടിൽ ലത്തീഫ്,ഫിറോസ് ചള്ളയിൽ. ജോസൂട്ടി അഭയഗിരി,മാത്യു പാലോ ളളിൽ ,ടി .സി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.കണ്ടിവാതുക്കൽ നിന്നും ചിറ്റാരിയിലേക്ക് നടത്തിയ പ്രതിഷേധ ജാഥയ്ക്ക്
മാക്കൂൽ വിഷ്ണു,
കുന്നുമ്മൽ കുങ്കൻ,വിജേഷ് കുന്നുമ്മൽ,കെ സി അജേഷ്,കിഴക്കേക്കര സുബാഷ് നേതൃത്വം നല്കി
Photo
ചിറ്റാരി കണ്ടിവാതുക്കൽ റോഡ് നിർമ്മാണത്തിൽ അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ്സ് ചിറ്റാരിയിൽ സംഘടിപ്പിച്ച പ്രതിക്ഷേധ സായാഹ്നം
ഡി സി സി ജനറൽ സെക്രട്ടറി മാക്കൂൽ
കേളപ്പൻ ഉദ്ഘാടനം ചെയ്യുന്നു