കുന്ദമംഗലം :അൽ മദ്രസത്തുൽ ഇസ്‌ലാമിയ കുന്ദമംഗലം പൊതു പരീക്ഷയിൽ വിജയികളായ കുട്ടികളെയും അക്കാദമിക് മികവ് പുലർത്തിയ കുട്ടികളെയും അനുമോദിച്ചു.മാക്കൂട്ടം ചാരിറ്റബിൾ എഡ്യൂക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർമാൻ പി. എം. ശാരീഫുദ്ധീൻ പരിപാടി ഉദ്ഘാടനം ചെയ്തുവിദ്യാർത്ഥി പ്രതിനിധി സജാസ് ഖിറാഅത്ത് നടത്തി.പ്രിൻസിപ്പൽ സ്വാലിഹ മുജീബുറഹ്മാൻ അധ്യക്ഷത വഹിച്ചു. റൈഹാനത്ത് എൻ. പി. സ്വാഗതം പറഞ്ഞു.വിജയികളായ കുട്ടികൾക്കുള്ള മെമന്റോയും സിർട്ടിഫിക്കറ്റും കൈമാറി. മാക്കൂട്ടം ചാരിറ്റബിൾ എഡ്യൂക്കേഷണൽ ട്രസ്റ്റ് മാനേജർ എം. സിബ്ഗത്തുള്ള, പി. ടി. എ. പ്രസിഡണ്ട് (എ.എം ഐ )എം. പി ഫാസിൽ മാസ്റ്റർഎന്നിവർ സംസാരിച്ചു. വൈസ്. പ്രിൻസിപ്പൽ ടി. പി. റൈഹാനത്ത് സമാപനം നിർവ്വഹിച്ചു.
അൽ മദ്രസത്തുൽ ഇസ്ലാമിയ്യ കുന്ദമംഗലം പൊതു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
