National News

പഞ്ചാബിൽ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു

പഞ്ചാബിൽ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. സുധീര്‍ സുരിയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെ ഒരു ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നതിനിടെയായിരുന്നു ആക്രമണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ സുധീര്‍ സുരിയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.ക്ഷേത്രത്തിന്റെ ചവറ്റുകൂനയില്‍ നിന്ന് വിഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നതിനിടെയാണ് വെടിവെയ്പ് ഉണ്ടായത്. 30 എംഎം പിസ്റ്റൾ ഉപയോഗിച്ചാണ് വെടിവച്ചതെന്നു പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!