National News

ഈ ട്വിറ്ററിന് ഇതെതെന്തുപറ്റി…ട്വിറ്റര്‍ ഇന്ത്യയില്‍ മണിക്കൂറുകളോളം നിശ്ചലമായതായി പരാതി,

സാമൂഹ്യ മാധ്യമമായ ട്വിറ്ററിന്‍റെ സേവനം ഇന്ത്യയിൽ തടസ്സപ്പെട്ടതായി പരാതി.ഇന്ന് രാവിലെ മുതലാണ് പ്രശ്‌നം കണ്ടുതുടങ്ങിയത്. അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യാനാവുന്നില്ലെന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പ്രശ്‌നം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഏഴു മണിയോടെ പ്രശ്നം രൂക്ഷമായി.ട്വിറ്ററിന്റെ വെബ്‌സൈറ്റിലാണ് ഈ പ്രശ്‌നം നേരിട്ടത്. ആപ്പ് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ‘Something went wrong, don’t worry try again’ എന്ന സന്ദേശമാണ് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കാണിച്ചിരുന്നത്.ഇപ്പോൾ പ്രവർത്തനം സാധാരണ നിലയിലായിക്കൊണ്ടിരിക്കുകയാണ്.അതേസമയം ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത മസ്‌ക് സ്ഥാപനത്തിലെ 75000 ജീവനക്കാരില്‍ പകുതിയോളം തൊഴിലാളികളെ പിരിച്ചുവിടാനും തീരുമാനിച്ചു. ഇന്ന് പലര്‍ക്കും പിരിച്ചുവിട്ടുകൊണ്ടുള്ള മെയില്‍ ലഭിച്ചു. ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്യും. ചിലവ് ചുരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

ട്വിറ്റർ ഏറ്റെടുത്ത ശേഷം മസ്ക് ആദ്യമെടുത്ത നടപടി സി.ഇ.ഒ പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെ നാല് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കുക എന്നതാണ്. സ്പാം ബോട്ടുകളെ സംബന്ധിച്ചും വ്യാജ അക്കൌണ്ടുകളെ സംബന്ധിച്ചും തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥരെ പുറത്താക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!