സംസ്ഥാനനികുതി കേരളം കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.സ്‌പെഷ്യല്‍ എക്‌സൈസ് നികുതിയാണ് കേന്ദ്രം കുറച്ചത്. ഇതിന്റെ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ല. പെട്രോള്‍, ഡീസല്‍ വില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്ന് ധനമന്ത്രി പറഞ്ഞു കഴിഞ്ഞ ആറ് വര്‍ഷമായി ഡീസലിന് സംസ്ഥാനം നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല, എന്നാല്‍ ഒരു തവണ കുറയ്ച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.അടുത്തിടെയായി 30 രൂപയില്‍ അധികമാണ് ഇന്ധന വിലയില്‍ കേന്ദ്രം വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഇത്തരത്തില്‍ വലിയ വര്‍ദ്ധന വരുത്തി അതില്‍ കുറച്ച് കുറയ്ക്കുകയാണ് ഇപ്പോള്‍ ചെയ്തത്. പോക്കറ്റടിക്കാരന്‍ മോഷ്ടിച്ച ശേഷം വണ്ടിക്കൂലി നല്‍കുന്ന പോലെയാണ് ഇതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിന് ആനുപാതികമായി കേരളത്തില്‍ ഇന്ധനവില കുറഞ്ഞു. പെട്രോളിന് ഒന്നര രൂപയും ഡീസലിന് രണ്ടര രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന് സംസ്ഥാനത്ത് ആറര രൂപയും ഡീസലിന് 12.30 രൂപയുമാണ് കുറഞ്ഞത്.