എടക്കര : പഞ്ചായത്ത് ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ കെട്ടിടം ആര്യാടന്‍ ഷൗക്കത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. റിഹാബിലിറ്റേഷന്‍ സെന്ററിലെത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വരുമാന മാര്‍ഗം കണ്ടെത്താനുള്ള തൊഴില്‍ പരിശീലനവും സംരംഭവും നടത്താനുള്ള യൂണിറ്റിനുള്ള കെട്ടിടം നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
പാലേമാട് വിവേകാനന്ദ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരായിരുന്ന അന്തരിച്ച കെ.ആര്‍ഭാസ്‌കരന്‍ പിള്ള ദാനമായി നല്‍കിയ 25 സെന്റ് സ്ഥലത്ത് മുന്‍ എം എല്‍ എ പി.വി.അന്‍വര്‍ അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം പണിതത്. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജയിംസ് അധ്യക്ഷത വഹിച്ചു.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പവല്ലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആയിഷക്കുട്ടി, ഫസിന്‍ മുജീബ്, സിന്ധു പ്രകാശ്, കബീര്‍ പനോളി, പി മോഹനന്‍, ബാബു തോപ്പില്‍, യു.ഗിരീഷ് കുമാര്‍, ടി.കെ.മുജീബ്, കെ രാധാകൃഷ്ണന്‍, അനില്‍ ബി കുമാര്‍, പഞ്ചായത്ത് സെക്രട്ടറി പി.ജെ.ബിജു, കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അസ്‌കറലി, സിഡിഎസ് പ്രസിഡന്റ് സരളാ രാജപ്പന്‍, എം സജ്‌ന, കെ. റഫീഖ്, കെ.ആര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

