Local

മടപ്പള്ളി ഗവ. കോളജിന് പുസ്തകങ്ങൾ കൈമാറി

വളർന്നു വരുന്ന കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാനായി എല്ലാവരുടെയും ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാകണമെന്ന് കെ.കെ. രമ എം.എൽ.എ. എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് മടപ്പള്ളി ഗവ. കോളജിലെ ലൈബ്രറിയിലേക്കായി വാങ്ങിയ പുസ്തകങ്ങൾ കൈമാറി സംസാരിക്കുകയായിരുന്നു അവർ.

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സർക്കാരിന്റെ പ്രത്യേക അനുമതിയോടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. മണ്ഡലത്തിലെ ഇതര സ്‌കൂൾ ലൈബ്രറികളിലേക്കും പുസ്തകങ്ങൾ എത്തിക്കുമെന്നും എം.എൽ.എ അറിയിച്ചു.

ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം യു.എം സുരേന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡന്റ് രജനി കെ.ബി, ഐ.ക്യു.എ.സി കോഡിനേറ്റർ അൻവർ.എൻ.കെ, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് സഹാഫ്, പി.ടി.എ സെക്രട്ടറി ഷിനു പി.എം തുടങ്ങിയവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.പ്രീത.ബി സ്വാഗതം പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!