National

വന്ദേഭാരത് സ്ലീപ്പർ കോച്ചുക്കൾ അടുത്തവർഷം ആദ്യം

ന്യൂഡൽഹി: മറ്റു ട്രെയിനുകളേക്കാൾ സൗകര്യപ്രദമായ സീറ്റുകളും സുഖസൗകര്യങ്ങളും വേഗതയുമൊക്കെയാണ് വന്ദേഭാരത് എക്‌സ്പ്രസ്സുകളെ യാത്രികർക്ക് പ്രിയങ്കരമാക്കുന്നത്. എന്നാൽ അടുത്തവർഷം ട്രാക്കുകളിൽ എത്താനിരിക്കുന്ന വന്ദേഭാരത് തീവണ്ടികൾ അതിലും മികച്ചതാകുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകുന്ന സൂചന.

അടുത്തവർഷം പുറത്തിറങ്ങാനിരിക്കുന്ന വന്ദേഭാരത് ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകളുടെ ചിത്രങ്ങൾ അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ 2024 ആദ്യം പുറത്തിറങ്ങുമെന്ന കുറിപ്പിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

കാഴ്ചയിൽ അതി ഗംഭീരവും പ്രൗഢവുമായ രൂപകൽപനയാണ് വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടേത്. വീതിയേറിയ ബർത്തുകൾ, കൂടുതൽ വൃത്തിയും വെളിച്ചവുമുള്ള അകത്തളം, യാത്രക്കാരുടെ സൗകര്യം പരിഗണിച്ചുള്ള ഗംഭീരമായ രൂപകൽപന, കൂടുതൽ വലിപ്പമുള്ള ടോയ്‌ലറ്റുകൾ, ഓരോ യാത്രികർക്കും പ്രത്യേകം ചാർജിങ് സൗകര്യങ്ങൾ തുടങ്ങിയവയൊക്കെ പുതിയ കോച്ചുകളുടെ സവിശേഷതകളാണ്.

ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഈ കോച്ചുകളും നിർമിക്കുന്നത്. 16 കോച്ചുകളുള്ള ട്രെയിൻ പൂർണമായും എസി ആയിരിക്കും. 11 ത്രീ-ടയർ, നാല് ടു-ടയർ, ഒരു ഫസ്റ്റ് ക്ലാസ് എന്നിങ്ങനെയായിരിക്കും കോച്ചുകൾ ഉണ്ടാകുക. നിലവിൽ വന്ദേഭാരത് ട്രെയിനുകളിൽ ഉള്ള മറ്റു സൗകര്യങ്ങളെല്ലാം സ്ലീപ്പർ കോച്ചുകളിലും ലഭ്യമായിരിക്കും. കോച്ചുകളുടെ നിർമാണം 2024 മാർച്ചിന് മുൻപായി പൂർത്തീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!