പുള്ളന്നൂര്‍; കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പുള്ളന്നൂര്‍ ന്യൂ ഗവ.എല്‍.പി.സ്‌കൂളില്‍ ഉച്ചഭക്ഷണത്തോടൊപ്പം ‘ഒരു കുട്ടിക്ക് ഒരാപ്പിള്‍ ‘ എന്ന പദ്ദതിക്ക് തുടക്കം കുറിച്ചു.പദ്ധതി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അംഗം മൈമൂന എം.കെ.ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പുഷ്പലത ടീച്ചര്‍ അധ്യക്ഷം വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ടി.ടി മൊയ്തീന്‍കോയ, മഞ്ജുഷ,ഫസ്‌ന, ഷാനി ബ, ഫസ്‌ന ലുബാബ,ലിഷ, നസ്‌റീന, രജിത, ദിവ്യ, സിദ്ധീഖ് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശാന്ത കുറ്റിപ്പാലപ്പറമ്പില്‍ കുട്ടികളെ ബോധവല്‍ക്കരിച്ചു. സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് കെ.കെ നന്ദി പറഞ്ഞു.