Kerala News

രാജ്യം എന്നത്‌ ആ നാട്ടിലെ ജനങ്ങളാണെന്ന ബോധ്യമാണ്‌ ഭരണാധികാരിയെ നയിക്കേണ്ടത്‌;എം വി ഗോവിന്ദൻ

ജനങ്ങള്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന്‌ ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ്‌ സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനമാണെന്ന്‌ എം.വി ഗോവിന്ദന്‍.രാജ്യം എന്നത് ആ നാട്ടിലെ ജനങ്ങളാണെന്ന ബോധ്യമാണ്‌ ഏത്‌ ഭരണാധികാരിയേയും നയിക്കേണ്ടതെന്നും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നതാണ്‌ ഒരു സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്വമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സാമൂഹ്യവും – സാമ്പത്തികവുമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്‌ പ്രത്യേക പരിഗണന നല്‍കുകയെന്നതും ഏറ്റവും പ്രധാനമാണ്‌. സമത്വമെന്ന ആശയമാവണം ഏത്‌ ഭരണാധികാരിയേയും നയിക്കേണ്ടത്‌. അതില്‍ നിന്നുള്ള പരസ്യമായ പിന്മാറ്റമാണ്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അംബാനിക്കും, അദാനിക്കും വേണ്ടി നടപ്പിലാക്കുന്ന നയങ്ങള്‍ രാജ്യത്ത്‌ വന്‍തോതിലുള്ള അസമത്വമാണ്‌ സൃഷ്ടിക്കുന്നത്‌. ഈ അസമത്വം പോലും ജനങ്ങളറിയാതിരിക്കുന്നതിന്‌ കണക്കുകള്‍ പോലും യഥാസമയം പ്രസിദ്ധീകരിക്കാതെ മുന്നോട്ടുപോകുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍. ഇത്തരം നയങ്ങള്‍ക്കെതിരെ എല്ലാ മേഖലയിലും ശക്തമായ പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവരികയാണ്‌. ഈ പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്താനാണ്‌ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ രാജ്യവ്യാപകമായി സൃഷ്ടിക്കുന്നത്‌.

രാജ്യത്തിന്റെ വികസനമെന്നത്‌ കോര്‍പ്പറേറ്റ്‌ വികസനമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. ഇതിനെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന്‌ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!