Kerala News

അഞ്ച് ​ഗ്ലാസ് ഇറക്കാൻ 5000 രൂപ;വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ഐഎന്‍ടിയുസിയുടെ മര്‍ദ്ദനം

അടിമാലിയിൽ അമിത കൂലി നൽകാത്ത വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളെ ഐ എൻ ടി യു സി യൂണിയനിലെ ചുമട്ട് തൊഴിലാളിൾ മർദിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
സ്ഥാപനത്തിന്റെ നിര്‍മാണ ആവശ്യങ്ങള്‍ക്കായി എത്തിച്ച ഗ്ലാസുകള്‍ ഇറക്കുന്നതിനേച്ചൊല്ലിയായിരുന്നു തര്‍ക്കം.അഞ്ച് ​ഗ്ലാസ് ഇറക്കാൻ 5000 രൂപയാണ് ചുമട്ട് തൊഴിലാളികൾ ആവശ്യപ്പെട്ടത്. അമിത കൂലി നല്‍കാന്‍ വ്യപാരി വഴങ്ങാതെ വന്നതോടെ ചുമട് ഇറക്കാതെ തൊഴിലാളികൾ മടങ്ങി. പിന്നാലെ സ്ഥാപനത്തിലെ ജീവക്കാരെ ഉപയോ​ഗിച്ച ലോഡ് ഇറക്കിയതോടെ മടങ്ങിയെത്തിയ സംഘം ആക്രമണം ഇതര സംസസ്ഥാനക്കാരായ തൊഴിലാളികൾക്കാണ് മര്‍ദനം ഏറ്റത് . ഇത് തടയാന്‍ ശ്രമിച്ച വ്യാപാരിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള സ്ത്രീകളെ ഇവര്‍ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
തുടര്‍ന്ന് വ്യാപാരി പോലീസില്‍ പരാതി നല്‍കി. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!