ഐ.പി.എല്‍ 13ാം സീസണിന് മുന്നോടിയായ സന്നാഹ മത്സരങ്ങളും നടത്തണമെന്ന ആവശ്യവുമായി ഐപിഎല്‍ ടീമുകള്‍. കോവിഡ് മഹാമാരിയെ തുടര്‍ന്നു അഞ്ചു മാസത്തിലേറെ നീണ്ട ബ്രേക്കിനു ശേഷമാണ് ഭൂരിഭാഗം താരങ്ങളും ഐ.പി.എല്ലിലൂടെ ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നത്. പലര്‍ക്കും ഈ സാഹചര്യത്തില്‍ വേണ്ടവിധം പരിശീലനം നടത്താനും സാധിച്ചില്ല. അതിനാല്‍ നിലവില്‍ പരിശീലനം ആരംഭിച്ചെങ്കിലും പഴയ താളം വീണ്ടെടുക്കാന്‍ സന്നാഹ മത്സരങ്ങളും കൂടി അനിവാര്യമാണെന്നാണ് ടീമുകള്‍ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പരിശീലനത്തേക്കാള്‍ സന്നാഹ മല്‍സരങ്ങളായിരിക്കും കളിക്കാര്‍ക്കു പഴയ ഫോമിലേക്കു മടങ്ങിയെത്താന്‍ സഹായിക്കുകയെന്നാണ് ടീമുകള്‍ ചൂണ്ടിക്കാട്ടുന്നത്. ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരത്തിനു മുമ്പ് രണ്ടോ, മൂന്നോ സന്നാഹ മല്‍സരങ്ങള്‍ നടത്താനായാല്‍ അത് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സന്നാഹ മല്‍സരങ്ങള്‍ നടക്കുകയാണെങ്കില്‍ അവ തല്‍സമയം സംപ്രേക്ഷണം ചെയ്യാന്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു

