പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ കൂടുതല്‍ പേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തില്‍. വിവാദമായ പോലീസ് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് നിരീക്ഷണത്തിലുള്ളത്.
കേസിലെ പ്രതിയായ പൊലീസുകാരന്‍ ഗോകുലുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. പിഎസ്സി പരീക്ഷാ തട്ടിപ്പ് ആസൂത്രണം ചെയ്തത് ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കോച്ചിംഗ് സെന്ററിന്റെ സഹായത്തോടെയാണെന്ന് ഗോകുല്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ഇത്തരത്തില്‍ സമാനമായ തട്ടിപ്പ് മറ്റെവിടെയെങ്കിലും നടന്നോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സംശയമുള്ളവരെ നിരീക്ഷിക്കാനും കോള്‍ രേഖകള്‍ വിശദമായി പരിശോധിച്ച് അന്വേഷണം നടത്താനുമാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.