കോഴിക്കോട് : കുന്ദമംഗലത്ത് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയം പിണറായി സർക്കാരിനുള്ള തിരിച്ചടിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ധനേഷ് ലാൽ. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചടക്കാൻ എൽ ഡി എഫും നില നിർത്തനായുള്ള യു ഡി എഫിന്റെയും മത്സരമായിരുന്നു കുന്ദമംഗലത്ത് പോരാട്ടത്തിനൊടുവിൽ ജനങ്ങൾ ഞങ്ങൾക്കൊപ്പം നിന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുന്ദമംഗലം ന്യൂസ്.കോമിനോടായി പറഞ്ഞു.
ജനങ്ങൾ യു ഡി എഫിന് നൽകിയ വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. 905 വോട്ടിന്റെ ലീഡ് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നസീബ റായി വിജയിച്ചത്. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിര്‍ത്തി. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ ഹരിദാസ് ലോക്‌സഭ അംഗമായി തരിഞ്ഞെടുത്തതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
രമ്യ ഹരിദാസിന് ലഭിച്ച 1500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിന്നും ഇത്തവണ വോട്ട് കുറയാൻ കാരണം പോളിംഗ് ശതമാനത്തിൽ വന്ന കുറവാണെന്നും യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.

