മുക്കം: മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ തെരുവുനായയുടെ ആക്രമണത്തിൽ
രണ്ടുപേർക്ക് പരിക്ക്.മാമ്പറ്റ ചെരിക്കലോട് സ്വദേശി ശ്രീമതി, വെസ്റ്റ് മാമ്പറ്റ ചെറുതടത്തിൽ സ്നേഹ (18)
എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.വ്യാഴാഴ്ച രാവിലെ വെസ്റ്റ് മാമ്പറ്റ അങ്ങാടിയിലായിരുന്നു സംഭവം. ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കവെയാണ് ശ്രീമതിക്ക് കടിയേറ്റത്. ഇതിനുശേഷം നാല്സെൻറ് കോളനി ഭാഗത്തേക്കുപോയ നായ സ്നേഹയെ കടിക്കുകയായിരുന്നു. കടിയേറ്റ ഇരുവരെയും
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അങ്ങാടിയിൽ തെരുവുനായ ആക്രമണമുണ്ടായതോടെ വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ഭീതിയിലാണ്.തെരുവുനായ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പു വരുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.