Kerala News

മകളും എബിവിപി പ്രവർത്തകരും തമ്മിലുള്ള തർക്കം;വിരമിച്ച എസ്ഐ യുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിരമിച്ച എസ്ഐയുടെ വീടിന് നേരെ ഗുണ്ടകളുടെ ആക്രമണം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടാ സംഘം അമരവിള സ്വദേശി അനിൽ കുമാറിന്റെ വീട്ടിലാണ് ആക്രമം നടത്തിയത്. വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത അക്രമികൾ അനിൽകുമാറിനെയും കുടുംബത്തെയും അസഭ്യം പറഞ്ഞു. കൂടാതെ, വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായി അടിച്ചു തകർക്കുകയും രണ്ട് ബൈക്കുകൾ നശിപ്പിക്കുകയും ചെയ്തു.

ധനുവച്ചപുരം കോളേജിൽ പഠിക്കുന്ന മകളും എബിവിപി പ്രവർത്തകരും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് അനിൽകുമാർ ആരോപിക്കുന്നു. മകൾ എബിവിപി പ്രവർത്തകർക്ക് പിരിവ് നൽകിയില്ലെന്നും അവർക്കൊപ്പം പ്രകടനത്തിനും മറ്റും പോയില്ലെന്നും അദ്ദേഹം പറഞ്ഞു. നിന്റെ അച്ഛൻ റിട്ടയർ ചെയ്തോയെന്ന് മകളോട് എബിവിപി പ്രവർത്തകർ പലപ്പോഴും ചോദിച്ചിട്ടുണ്ടെന്നും, ഈ ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!