താമരശ്ശേരി പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സഹകരണ വകുപ്പ് കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാര്‍ ആയി സ്ഥലം മാറി പോകുന്ന കെ .ആര്‍ വാസന്തിക്കും ,ഖാദി & വില്ലേജ് ഇന്‍ഡസ്ടീസ് ബോര്‍ഡില്‍ ജൂനിയര്‍ കോ- ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് സ്ഥലം മാറി പോകുന്ന കെ പി അശ്വിനും യാത്രയയപ്പ് സംഘടിപ്പിച്ചു.
ഉപഹാര സമര്‍പ്പണം നടത്തി ബാങ്ക് പ്രസിഡണ്ട് ഗിരീഷ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് ഇസ്മയില്‍ കുറുമ്പൊയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ ജോണ്‍ ഇ പി സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് കോഴിക്കോട് റീജിനല്‍ മാനേജര്‍ രാജാറാം അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്രബിത സെയില്‍ ഓഫീസര്‍ പ്രേമദാസ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ഹണി ജോര്‍ജ്ജ് ബിജീഷ് കെ പി വിജയകുമാര്‍ കെ എന്നിവര്‍ സംസാരിച്ചു വാസന്തി കെ ആര്‍ അശ്വിന്‍ കെ പി എന്നിവര്‍ മറുപടി പ്രസംഗം നടത്തി സെക്രട്ടറി മുഹമ്മദ് ഷബീര്‍ സ്വാഗതവും അബിജിത്ത് എന്‍ എ നന്ദിയും പറഞ്ഞു.