കണ്ണിന്റെ ആരോഗ്യം ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ. നമ്മുടെ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവായ ഒരു അവയവം കൂടിയാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും നിലനിര്‍ത്താന്‍ വൈറ്റമിന്‍ എ അടങ്ങിയ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ബീറ്റാ കരോട്ടിന്‍, ലൂട്ടീന്‍, സീക്സാന്തിന്‍ എന്നീ ധാതുക്കള്‍ അടങ്ങിയ കാരറ്റ്, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
കൈകളും മുഖവും ഇടയ്ക്കിടെ കഴുകാന്‍ ശ്രമിക്കുക. വൃത്തിഹീനമായ കൈകള്‍കൊണ്ട് കണ്ണുകള്‍ തിരുമ്മുന്നത് കണ്ണുകളില്‍ അലര്‍ജിയ്ക്കും കണ്‍കുരു ഉണ്ടാകുന്നതിനും കാരണമാകും.അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഡയറ്റും വ്യായാമവും ചെയ്ത് അമിതവണ്ണം തടയുക. മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുക. കണ്ണുകളില്‍ ഉപയോഗിക്കുന്ന മേക്കപ്പ് ആറ് മാസത്തില്‍ ഒരിക്കല്‍ മാറ്റാന്‍ ശ്രമിക്കുക. മേക്കപ്പ് വഴി ബാക്ടീരിയ കണ്‍പീലികളെയും കണ്‍പോളയെയും ബാധിക്കാം.