ബോക്‌സിങ്ങില്‍ റിങ്ങില്‍ നിന്നും ഇന്ത്യയ്ക്ക് വെങ്കലം.സെമി ഫൈനലില്‍ തുര്‍ക്കിയുടെ ബുസെനാസ് ലവ്‌ലിനയുടെ ഫൈനല്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തു.വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്. നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയതോടെ ലവ്‌ലിന വെങ്കലമെഡല്‍ ഉറപ്പിച്ചു.
ആദ്യ രണ്ട് റൗണ്ടുകളും 5-0നാണ് തുര്‍ക്കി താരം സ്വന്തമാക്കിയത്. ഇതോടെ തിരിച്ചു വരാനുള്ള സാധ്യതകള്‍ ഇന്ത്യന്‍ താരത്തിന് മുന്‍പില്‍ അടഞ്ഞു. ബോക്‌സിങ്ങില്‍ 2008ല്‍ വിജേന്ദറിലൂടേയും 2012ല്‍ മേരി കോമിലൂടേയുമാണ് ഇന്ത്യ മെഡല്‍ നേടിയത്. വമ്പന്മാരായ ജര്‍മനിയുടെ നദൈന്‍ അപ്‌ടെസിനേയും മുന്‍ ലോക ചാമ്പ്യന്‍ നീന്‍ ചിന്‍ ചെന്നിനേയും തോല്‍പ്പിച്ചാണ് ലവ്‌ലിന സെമിയിലേക്ക് എത്തിയത്.
TeamIndia | #Tokyo2020 | #Boxing
Women’s Welter Weight 64-69kg Semifinal Results
India, take a bow! #LovlinaBorgohain is your Bronze medallist in #Boxing at the @Tokyo2020 #OlympicGames Only proud of you @LovlinaBorgohai#RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/BIqvgRCltT
— Team India (@WeAreTeamIndia) August 4, 2021