രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്‌മക്കുമുള്ള അവസരമാകട്ടെയെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്‌തു.
അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ആശംസകളുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നാളെ രാമക്ഷേത്ര നിർമ്മാണത്തിൻെറ ഭൂമിപൂജ നടക്കാനിരിക്കെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. വിഷയത്തിൽ നെഹ്റു കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ പ്രതികരണമാണിത്.
ലാളിത്യം, ധീരത, സംയമനം, ത്യാഗം, സമർപ്പണം രാമനെന്ന പേരിന്റെ കാതൽ. രാമൻ എല്ലാവരിലുമുണ്ട്. രാമൻ എല്ലാവരുടെ കൂടെയുമുണ്ട്.
ഭഗവാൻ രാമൻെറയും മാതാവ് സീതയുടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തിൻെറ ഭൂമിപൂജ ദേശീയ ഐക്യത്തിൻെറയും സാഹോദര്യത്തിൻെറയും സാംസ്‌കാരിക കൂടിച്ചേരലിൻെറയും അവസരമാകട്ടെ – പ്രിയങ്കഗാന്ധി ട്വിറ്ററിൽ കുറിച്ചു.