മുക്കം: അരീക്കോട് കുനിയിൽ അൽ സെർണോക്കി ട്രാൻസ്‌പോർട് ഉടമ കെ വി ബഷീറിന് അജ്ഞാതരുടെ വെട്ടേറ്റു. പുലർച്ചെ വീട്ടിൽ കയറി വന്ന് അജ്ഞാത സംഘം അക്രമിക്കുകയായിരുന്നു.ഗുരുതര പരിക്കുകളോടെ ബഷീറിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
രാവിലെ അഞ്ചുമണിക്ക് വീടിന്റ കോളിങ് ബെല്ല് ശബ്ദം കേട്ട് ബഷീർ എഴുന്നേറ്റ് വാതിൽ തുറന്നു നോക്കയവെയാണ് അക്രമി വെട്ടി പരിക്കേൽപ്പിച്ചത്. തക്കസമയത്ത് ഭാര്യയുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ സ്ഥിതി അല്പം കൂടി ഗുരുതരമായേനെ. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് അക്രമി സംഘം തകർത്തിട്ടുണ്ട്. അരീക്കോട് പോലീസ് സംഭവത്തിൽ കേസെടുത്തു.