നാടിന്റെ നന്മക്ക് ജനാധിപത്യ മതേതര മനുഷ്യ സ്നേഹികൾ ഒന്നിക്കണമെന്ന് അഡ്വ : പി ടി എ റഹീം എം എൽ എ. ജമാഅത്തെ ഇസ്‌ലാമി ദേശീയ, സംസ്ഥാന നേതാക്കൾക്ക് കുന്ദമംഗലം പൗരാവലി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മത സൗഹാർദം കാത്തു സൂക്ഷിക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്നും എല്ലാവരും ഒത്തൊരുമിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ദേശീയ സെക്രട്ടറി എ റഹ്മത്തുന്നിസ, സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ ഫാറൂഖ് എന്നിവർക്കാണ് സ്വീകരണം നൽകിയത്. നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയ ഫാത്തിമ ജിൽനയെ ആദരിച്ചു.
സംഘാടക സമിതി ചെയർമാൻ സുബൈർ കുന്ദമംഗലം അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം എൽ എ യു സി രാമൻ, ഖാലിദ് കിളിമുണ്ട, രവീന്ദ്രൻ കുന്ദമംഗലം, ഷുക്കൂർ കോണിക്കൽ, ഇ പി അൻവർ സാദത്ത്, കെ ടി ഇബ്രാഹിം, എം സിബ്ഹത്തുള്ള, തൗഹീദ അൻവർ, അഷ്‌റഫ്, മണിരാജ് പൂനൂർ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി കൺവീനർ ഇ പിലിയാഖത്ത് അലി സ്വാഗതവും സാറ സുബൈർ നന്ദിയും പറഞ്ഞു.

