സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റയിൽമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ച കത്ത് പുറത്ത്.കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 16നാണ് ഗവര്‍ണര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്താണ് പുറത്തായിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതി വേഗത്തിലാക്കണമെന്നാണ് കത്തിലെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ചു 2020 ഡിസംബറിൽ അന്നത്തെ റയിൽവേ മന്ത്രിയായിരുന്ന പീയൂഷ് ഗോയലിനും ഗവർണർ കത്തെഴുതിയിരുന്നു. സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് സിൽവർ ലൈൻ. പദ്ധതിക്ക് കേന്ദ്ര റയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും സിൽവർ ലൈൻ ഡി.പി.ആർ റയിൽവേ ബോർഡിന്റെ പരിഗണനക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ഗവർണർ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.അതേ സമയം കത്തില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ട് രംഗത്തെത്തി.കേ റെയിലിനെ അനുകൂലിച്ച് കത്തെഴുതിയ കാര്യം ഓർക്കുന്നില്ലെന്നാണ് ഗവർണർ വ്യക്തമാക്കിയത്. വിവാദങ്ങൾക്ക് മുൻപ് സർക്കാർ ആവശ്യപ്പെട്ടത് കൊണ്ട് എഴുതിയ കത്താണ്.ഒരു വർഷം മുൻപ് രാജ് ഭവനിൽ വച്ച് പദ്ധതിയെ കുറിച്ചു വിശദീകരിച്ചതിന് ശേഷം സർക്കാർ കത്തയ്ക്കാൻ ആവശ്യപ്പെട്ടു .സർക്കാരിന്‍റെ വികസന പദ്ധതികളെ ഗവർണറായ് ഇരിക്കെ എതിർക്കാനാവില്ല .ചട്ടങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും ഉണ്ടായാൽ മാത്രമേ എതിർക്കാൻ കഴിയൂവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.