കാര്‍ത്തി കേന്ദ്ര കഥാപാത്രമായ കൈതിയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ചിത്രം നടന്‍ അജയ് ദേവ്ഗണ്‍ ആണ് സംവിധാനം ചെയ്യുന്നത്. ഭോല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അജയ് ദേവ്ഗണിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണിത്.ചിത്രത്തില്‍ അജയ് ദേവ്ഗണും അഭിനയിക്കുന്നുണ്ട്.
It's time to say ACTION again!
— Ajay Devgn (@ajaydevgn) July 4, 2022
Bholaa releasing on March 30th, 2023. pic.twitter.com/fGyycOFPIT
നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. റണ്‍വേ 34ന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘കൈതി’. വലിയ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച് കളക്ഷൻ സ്വന്തമാക്കിയിരുന്നു. കാർത്തി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ നരേൻ, ധീന എന്നിവരും പ്രധാന കഥാപാത്രങ്ങളായി