കൊച്ചിയില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു.വൈദ്യുതി ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. എട്ട് കുട്ടികൾ ആണ് ബസിൽ ഉണ്ടായിരുന്നത്. . ഇലക്ട്രിക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന കേബിളിൽ ബസ് തട്ടിയാണ് പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണത്.എസ്.ഡി.കെ.വൈ ഗുരുകുല വിദ്യാലയം സ്‌കൂളിന്റെ ബസ്സിന് മുകളിലേക്കാണ് പോസ്റ്റ് വീണത്. പോസ്റ്റ് അപകടാവസ്ഥിലായിട്ട് ദിവസങ്ങളായിരുന്നു.കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെ ബസ്സില്‍ നിന്നും ഇറക്കി സമീപത്തെ വീട്ടിലാക്കിയത്. ആര്‍ക്കും പരിക്കില്ല.
സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു;വാഹനത്തിൽ ഉണ്ടായിരുന്നത് എട്ട് കുട്ടികൾ,അപകടം ഒഴിവായത് തലനാരിഴക്ക്
