കൊല്ലം; കൊല്ലം കടയ്ക്കലില്‍ ജനുവരിയില്‍ ആത്മഹത്യ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ഒരു ബന്ധുവടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും
ജനുവരി 23നാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 24ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. കുട്ടി പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. രഹസ്യഭാഗങ്ങളില്‍ രക്തം കട്ടപിടിച്ച് കിടക്കുന്നതായും പേശികള്‍ക്ക് ക്ഷതം സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് കിട്ടിയതോടെ ബന്ധുക്കള്‍ അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഒരു ബന്ധുവടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അമ്മയെ ചിലര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. അഞ്ച് മാസമായി അനക്കമില്ലാതിരുന്ന കേസില്‍ മാതാപിതാക്കള്‍ റൂറല്‍ എസ് പിക്ക് പരാതി നല്‍കിയതോടെയാണ് അന്വേഷണം ഊര്‍ജിതമായത്.